കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കടക്കാൻ വിലക്ക് ഏർപെടുത്തിയ സംഭവത്തിൽ കേരള ഹൈകോടതി കർണാടക സർകാരിന് നോടീസ് അയച്ചു. ദക്ഷിണ കന്നഡ ജില്ലാ കലക്ടർ, കേന്ദ്ര സർകാർ, കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടങ്ങിയവർക്കും നോടീസ് അയച്ചിട്ടുണ്ട്. പ്രതിനിധികൾ 17ന് ഹാജരാകാന്‍ നോടീസിൽ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന ബെഞ്ചാണ് നോടീസ് അയച്ചത്. സിപിഎം ജില്ലാ സെക്രടറിയേറ്റംഗം കെ ആര്‍ ജയാനന്ദയാണ് ഹർജി സമർപിച്ചത്.
കർണാടകയിലേക്ക് പ്രവേശിക്കാൻ ആര്‍ടിപിസിആര്‍ സെർടിഫികെറ്റ് നിർബന്ധമാക്കിയ തീരുമാനത്തിന് എതിരെയാണ് ഹർജി നൽകിയത്. അതിർത്തി അടച്ച തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നും കോവിഡ് വാക്സിൻ എടുത്തവരെ കർണാടകയിലേക്ക് പ്രവേശിപ്പിക്കണമെന്നും ജയാനന്ദ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.