കൊവിഡ് മരണനിരക്ക് കുറച്ചതിലും വാക്സിൻ പാഴാക്കാത്തതിലും കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ ആരോഗ്യമന്ത്രി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലേക്ക് കൂടുതൽ കൊവിഡ് വാക്സിൻ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ വാക്സിൻ കേരളത്തിലെത്തിക്കും. അതേസമയം കേരളത്തിലെ ഓണം ആഘോഷം കരുതലോടെ വേണമെന്നും കേന്ദ്രമന്ത്രി നിർദേശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.