റിയാദ്: പ്രവാചക പത്‌നി ആയിശാ ബീവിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചയാളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വീഡിയോ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രോസിക്യൂഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റ്. സൗദി പൗരനാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു കൈമാറും. കഴിഞ്ഞ ദിവസമായിരുന്നു ആയിശാ ബീവിയെ അപമാനിച്ചുള്ള വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.
ക്രിമിനല്‍ നടപടി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 15, 17 ഉം അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. മതപരമായ ചിഹ്നങ്ങള്‍, ഇസ്ലാമിക മൂല്യങ്ങള്‍, പൊതു ധാര്‍മ്മികത എന്നിവയെ അവഹേളിക്കുന്നത് വലിയ കുറ്റമായാണ് സൗദി കണക്കാക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും മൂന്ന് ദശലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ ഈടാക്കുക. മതപരവും സാമൂഹികവുമായ മൂല്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ശൈഖ് സൗദ് അല്‍ മുഅജബ് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.