റിയാദ്: സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ വിളിച്ചു വരുത്തി ക്ലാസ് അധിഷ്ഠിത പഠനം ആരംഭിക്കാൻ നടപടികൾ ആരംഭിച്ചു. ഈ മാസം 29 ന് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇതിന് ആവശ്യമായ കോവിഡ് പ്രോട്ടോക്കോളുകൾ സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വാക്സിൻ എടുക്കാത്ത ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും സ്കൂളിൽ പ്രവേശനമുണ്ടാകില്ല.
സ്കൂളുകൾ തുറക്കുന്ന ഈ മാസം 29 മുതൽ പുതിയ ഉത്തരവുകൾ പ്രാബല്യത്തിൽ വരും. യാത്രാ നിരോധനമുള്ള ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സ്കൂളുകൾ തുറക്കുന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു. സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ ശൈഖ് ഈ വർഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്സിൻ ലഭിക്കാത്ത കുട്ടികളെ പ്രവേശിപ്പിക്കില്ല. ഇത് ജീവനക്കാർക്കും ബാധകമാണ്. ക്ലാസുകളുടെ തുടക്കത്തിൽ കുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ, ആ ക്ലാസിലെ മുഴുവൻ വിദ്യാഭ്യാസവും ഓൺലൈനായി മാറും.
ഒന്നിലധികം ക്ലാസുകളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ ആ സ്‌കൂളിലെ ക്ലാസുകളെല്ലാം റദ്ദാക്കും. യൂണിവേഴ്‌സിറ്റികളിലും സമാന പ്രോട്ടോകോള്‍ തുടരും. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമായ നിയമങ്ങളെല്ലാം സ്വകാര്യ സ്‌കൂളുകള്‍ക്കും ബാധകമാണ്. വിമാനങ്ങളുടെ സര്‍വീസില്ലാത്തതിനാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. നേരത്തെ ചില അധ്യാപകര്‍ നേരിട്ട് സൗദിയിലെത്തിയിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസം ചിലവഴിച്ചാണ് നിലവില്‍ ഇന്ത്യന്‍ അധ്യാപകര്‍ സൗദിയിലേക്ക് എത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.