മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒന്നാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കുന്നു.
കൊവിഡിന് എതിരായ പോരാട്ടത്തിൽ യോഗയ്ക്ക് വലിയ സ്ഥാനമാണുള്ളത്. യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴേ ചേർക്കുന്നു…
ഒന്ന്…
ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും യോഗ പ്രധാന പങ്കാണ് വഹിക്കുന്നത്. യോഗ ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന സമയത്തിനും പ്രധാന്യമുണ്ട്. രാവിലെയാണ് യോഗ പരിശീലിക്കാൻ ഉചിതമായ സമയം.
രണ്ട്…
വെറും വയറ്റിൽ യോഗ ചെയ്യുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയ്യാൻ പാടുള്ളതല്ല. യോഗ ചെയ്യുന്നതിനായി പ്രധാന ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 3 മണിക്കൂറെങ്കിലും ആവശ്യമാണ്. ലഘുഭക്ഷണത്തിന് ശേഷമാണ് യോഗ ചെയ്യാൻ ഒരുങ്ങുന്നതെങ്കിൽ കഴിച്ചതിനു ശേഷം ഒന്നര മണിക്കൂറെങ്കിലും ഇടവേള അനിവാര്യമാണ്.
മൂന്ന്..
യോഗ എന്നാൽ പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയായതിനാൽ ഇത് ചെയ്യുന്നിടത്ത് ധാരാളം വായുവും വെളിച്ചവും കടന്നുവരേണ്ടത് അത്യാവശ്യമാണ്. വായുസഞ്ചാരം ധാരാളമായി ഉണ്ടാകാൻ യോഗ ചെയ്യുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടാം.
നാല്..
യോഗ ചെയ്യുമ്പോൾ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ. യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. തറയിലെപ്പോഴും യോഗ മാറ്റ് വിരിച്ച ശേഷം മാത്രം യോഗ അഭ്യസിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.