ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 25,467 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 39,486 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 3,19,551 ആണ്. ആക്ടീവ് കേസുകളുടെ എണ്ണം 0.98 ശതമാനമായി. 2020 മാര്‍ച്ചിന് ശേഷമുണ്ടാകുന്ന കുറഞ്ഞ നിരക്കാണിത്. 156 ദിവസത്തിന് ശേഷമാണ് ആക്ടീവ് കേസ് ലോഡ് ഇത്രയധികം കുറയുന്നത്.
രോഗമുക്തി നിരക്ക് 97.68 ശതമാനമാണ്. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് (1.90 ശതമാനം) കഴിഞ്ഞ 60 ദിവസത്തേക്കാള്‍ മൂന്നുശതമാനം കുറവാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ( 1.55 ശതമാനം) കഴിഞ്ഞ 29 ദിവസത്തേക്കാള്‍ കുറവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,24,74,773 ആയി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,17,20,112 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 354 പേര്‍ കൂടി മരിച്ചതോടെ, ആകെ മരണം 4,35,110 ആയി ഉയര്‍ന്നു. ഇതുവരെ രാജ്യത്ത് 58,89,97,805 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.