കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ ക്രൂരമര്‍ദനം. രാജ്യത്തെ ആദ്യ സ്വതന്ത്ര വാര്‍ത്താ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനും ക്യാമറാമാനുമാണ് മര്‍ദനമേറ്റത്.
രാജ്യത്തെ ദാരിദ്രത്തെ പറ്റി റിപ്പോര്‍ട്ട് ചെയ്തതിനാണ് മര്‍ദനം. അതേസമയം, റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാന്റെ മരണവാര്‍ത്ത ടോളോ ന്യൂസ് തന്നെ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും താന്‍ മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ടര്‍ തന്നെ നേരിട്ടു ട്വിറ്ററില്‍ എത്തി. റിപ്പോര്‍ട്ടിങ്ങിനിടെ തന്നെ മര്‍ദിച്ച താലിബാന്‍ പ്രവര്‍ത്തകര്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. തുടര്‍ന്നാണ് താന്‍ മരിച്ചെന്ന തെറ്റായ വാര്‍ത്ത ചിലര്‍ പ്രചരിപ്പിച്ചതെന്നും ഖാന്‍ പറയുന്നു. കവചിതവാഹനത്തിലെത്തിയ താലിബാന്‍കാരാണ് തോക്ക് ചൂണ്ടി മര്‍ദിച്ചതെന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.
കാബൂളിലെ ന്യൂസിറ്റിയില്‍ തോക്കിനു മുന്നില്‍ നിര്‍ത്തി താലിബാന്‍ മര്‍ദിക്കുകയായിരുന്നുവെന്നും താന്‍ മരിച്ചെന്ന തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഖാന്‍ ട്വിറ്ററില്‍ കുറിച്ചതിനെ പിന്നാലെ വീണ്ടും അഭ്യൂഹങ്ങള്‍ പരന്നു. റിപ്പോര്‍ട്ടറുടെ ഫോണില്‍ നിന്ന് താലിബാന്‍ ഭീകരരാണ് ട്വീറ്റ് ചെയ്തതെന്ന് ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.