ബെംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌ത കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.
ഇങ്ങനെയുള്ള പ്രതികളെ ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ അനുവദിക്കരുത്. രണ്ട് വര്‍ഷം മുമ്ബ് ഇതേ കുറ്റത്തിന് ഹൈദരാബാദ് പൊലീസ് എടുത്ത നടപടി കര്‍ണാടകയും മാതൃകയാക്കണം എന്ന് ജനതാ ദള്‍ നിയമസഭാ കക്ഷി നേതാവ് കൂടിയായ കുമാരസ്വമി വ്യക്തമാക്കി.
2019 ല്‍ ഹൈദരാബാദിലെ ഷംസാബാദില്‍ മൃഗ ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്തതിന് ശേഷം ജീവനോടെ ചുട്ടുകൊന്ന നാല് പ്രതികളെ ഹൈദരാബാദ് പോലീസ് വെടിവച്ചുകൊന്നതിനെ കുറിച്ചാണ് മുന്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചത്.
കുറ്റകൃത്യം പുനസൃഷ്ടിക്കുന്നതിനിടെ നാല് പ്രതികളും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തെലങ്കാന പോലീസ് അവരെ വെടിവയ്ക്കുകയായിരുന്നു. അതേസമയം തീവ്രപരിചരണ വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
പണം നല്‍കാന്‍ വഴിയില്ലെന്ന് അറിയിച്ചതോടെ തലയില്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് അടിച്ച് ബോധംകെടുത്തി വനമേഖലയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.