റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യമനില്‍ നിന്നും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ഡ്രോണ്‍ അറബ് സഖ്യസേന നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്താവളം ലക്ഷ്യമാക്കി വന്ന ഡ്രോണിനെ ആകാശത്ത് വെച്ച് തന്നെ തകര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളുകള്‍ക്ക് പരിക്കോ ഉണ്ടായിട്ടില്ല. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവള റണ്‍വേയില്‍ ചിതറിക്കിടന്നതിനാല്‍ ഇത് സര്‍വീസുകളെ അല്‍പ്പ സമയം ബാധിച്ചെങ്കിലും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിട്ടുണ്ടെന്ന് സഖ്യസേന വൃത്തങ്ങള്‍ അറിയിച്ചു.
അബഹ വിമാനത്താവളം ആക്രമിക്കാന്‍ ഹൂതികള്‍ നടത്തിയ ശ്രമം യുദ്ധക്കുറ്റമാണെന്നും സാധാരണ ജനങ്ങളെ ഉന്നം വെച്ച് ഹൂതികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുന്നതായും സേന വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെതിരായ യമനിലെ ആഭ്യന്തര യുദ്ധത്തില്‍ ഹൂതികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നുണ്ടെന്ന ആക്ഷേപമുണ്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) ഹൂതികള്‍ക്ക് മിസൈലുകളും ഡ്രോണുകളും പരിശീലനവും നല്‍കുന്നു. ഇത് മുഖേനയാണ് വിമാനത്താവളങ്ങളെയും മറ്റ് നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളെയും ഹൂതികള്‍ ലക്ഷ്യമിടുന്നതെന്നാണ് സഖ്യസേന വൃത്തങ്ങള്‍ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.