കണ്ണൂര്‍: കണ്ണൂരില്‍ ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ നിലയില്‍. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് ഭര്‍ത്താവിന്‍്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവിന്‍്റെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും സുനീഷയുടെ ശബ്ദരേഖ വ്യക്തമാക്കുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയില്‍ ഉണ്ട്.
ഗാര്‍ഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്ച മുമ്ബ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തില്ല. കേസെടുക്കാതെ പയ്യന്നൂര്‍ പൊലീസ് ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഒന്നരവര്‍ഷം മുമ്ബായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









