രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 73.50 രൂപയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50രൂപയും വര്‍ധിപ്പിച്ചു. പുതിയ നിരക്ക് പ്രകാരം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 892 രൂപയായി ഉയരും. വാണിജ്യ സിലിണ്ടറിന്റെ വില 1692.50 പൈസയായി ഉയര്‍ന്നു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
15 ദിവസത്തിനിടെ സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ജുലൈ, ഓഗസ്റ്റ് മാസങ്ങളിലും പാചക വാതകത്തിന്റെ വില വർധിപ്പിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.