തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് കോട്ടയം, കോഴിക്കോട്, കണ്ണൂർ,കാസർകോഡ് ജില്ലയിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലയിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു.
നാളെ മുതൽ 07-09-2021 വരെ കേരളം, കർണാടക, – ലക്ഷദ്വീപ് തീരങ്ങളിൽ 50 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.