തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിെന്‍റ വാക്സിന്‍ നയത്തില്‍ പ്രതിഷേധിച്ച് നടത്തിവരുന്ന റിലേ സത്യഗ്രഹത്തിന് സമാപനം കുറിച്ച് വെള്ളിയാഴ്ച ചക്രസ്തംഭന സമരം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാന സമരകേന്ദ്രമായ തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ സിപി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം എറണാകുളത്തും പ്രസിഡന്‍റ് എസ്. സതീഷ് തിരുവനന്തപുരത്തും എസ്.കെ. സജീഷ് കണ്ണൂരിലും പങ്കെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ പത്തനംതിട്ടയിലും വി.കെ. സനോജ് കാസര്‍കോടും എം. വിജിന്‍ എം.എല്‍.എ പയ്യന്നൂരിലും ഗ്രീഷ്മ അജയഘോഷ് തൃശൂരിലും ചിന്ത ജെറോം കൊല്ലത്തും സമരത്തില്‍ പങ്കെടുക്കും.
എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും വൈകീട്ട് നാല് മുതല്‍ 4.10 വരെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സമരമാണ് സംഘടിപ്പിക്കുന്നത്. ചക്രസ്തംഭന സമരത്തിെന്റ പ്രചാരണാര്‍ഥം സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച വൈകീട്ട് ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









