ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി. നിയമം ലംഘിച്ചതിന് 130 പേരെ കൂടി അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ 119 പേർ പരസ്യമായി മാസ്ക് ധരിക്കാത്തതിന് ആണ് കേസെടുത്തത്.
സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് ഏഴ് പേരെയും ക്വാറന്റൈൻ നിയമം പാലിക്കാത്തതിന് നാല് പേരെയും അറസ്റ്റ് ചെയ്തു. തുടർനടപടികൾക്കായി എല്ലാവരെയും പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി, കുടുംബാംഗങ്ങൾ ഒഴികെ നാലിൽ കൂടുതൽ ആളുകൾ കാറിൽ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ 1990 -ലെ 17 -ാം നമ്പർ പകർച്ചവ്യാധി നിയന്ത്രണ ഉത്തരവ് പ്രകാരം നടപടിയെടുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.