ദുബായ്: കൊവിഡ് കാരണം നിർത്തിവച്ച ദുബായ്-അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു. ഇ10 ബസ് സര്‍വീസാണ് വീണ്ടും തുടങ്ങിയത്. ദുബായ് ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിൽ അവസാനിക്കുന്നതാണ് ഈ സര്‍വീസ്.
ആര്‍ടിഎയും അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും സഹകരിച്ചാണ് സര്‍വീസ് നടത്തുന്നത്. മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആര്‍ടിഎ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് അല്‍ ഹൊസ്ന്‍ ആപ്പില്‍ പച്ച സിഗ്നല്‍ ലഭിക്കണം. അല്ലെങ്കില്‍ ഇ ലെറ്ററോ സ്റ്റാറോ ലഭിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം കരുതണം. അല്‍ ഹൊസ്ന്‍ ആപ്പിലും ഇത് ഉണ്ടാവണം. തുടര്‍ച്ചയായ രണ്ട് ഡിപിഐ പരിശോധനാ ഫലം സ്വീകരിക്കില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.