കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഒറ്റയടിക്ക് പവന് 560 രൂപയാണ് കുറഞ്ഞത്. ഇതനുസരിച്ച് പവന് 37,600 രൂപയിലും ഗ്രാമിന് 4,700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിൽ സ്വർണം ഔണ്‍സിന് 1913 ഡോളറായി കുറഞ്ഞു.
സെപ്റ്റംബർ 5 ന് 37,360 രൂപയായി കുറഞ്ഞതിന് ശേഷം സംസ്ഥാനത്ത് വിലയിൽ നേരിയ വർധനയുണ്ടായി. തുടർച്ചയായി മൂന്ന് ദിവസത്തേക്ക് മാറ്റമില്ല. സ്വർണ വില ഇന്നലെ സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് വന്നു. ഒരു പവന്ന് സ്വർണത്തിന് 38,160 രൂപയും ഒരു ഗ്രാമിന് 4,770 രൂപയുമാണ് വില. സെപ്റ്റംബർ 5 നായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പവന് വില 37,360 രൂപയായിരുന്നു.
വെള്ളിയും കുറഞ്ഞു. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയുടെ വില 61.30 രൂപ. എട്ട് ഗ്രാമിന് 490.40 രൂപയും കിലോഗ്രാമിന് 61,300 രൂപയുമാണ് വില.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.