ദുബൈ: ഓണം ബംപര്‍ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി പ്രവാസി. ദുബൈയില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശി സൈതലവിയാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
സൈതലവി സുഹൃത്ത് മുഖേനെ കോഴിക്കോടു നിന്നാണ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് സുഹൃത്ത് തന്റെ കുടുംബത്തിന് ഉടന്‍ കൈമാറുമെന്ന് സൈതലവി പറഞ്ഞു. മകനും ബന്ധുക്കളും ടിക്കറ്റുമായി ലോട്ടറി ഏജന്സിയിലെത്തുമെന്നും സെയ്തലവി പറഞ്ഞു.
‘വാട്സ്ആപ്പ് വഴിയാണ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നത്. മിക്ക ദിവസവും ടിക്കറ്റ് എടുക്കാറുണ്ട്. ഒരു പ്രാവശ്യം 10 ലക്ഷം കിട്ടി. ഇത്തവണ അമ്മദ്ക്കയാണ് എനിക്ക് വേണ്ടി ടിക്കറ്റ് എടുത്തത്. വാടകവീട്ടിലാണ് താമസം. ചെറിയ വീടും സ്ഥലവും വാങ്ങണം. കുറച്ച് കടമുണ്ട്. അതു വീട്ടണം. ബാക്കി ബാങ്കിലിടണം. പാവങ്ങളെ സഹായിക്കണം. 2009 മുതല്‍ പ്രവാസിയാണ്. ഓണം ബംപറടിച്ചെന്ന് കേട്ടപ്പോ പെട്ടെന്ന് ടെന്‍ഷനായി.’, സൈതലവി പറഞ്ഞു.
ഓണം ബംപറടിച്ച ഭാഗ്യവാനെ തേടുകയാണ് ഇന്നലെ മുതല്‍ കേരളം. ടിക്കറ്റ് സൈതലവിയുടെ വീട്ടിലെത്തിയാല്‍ മാത്രമേ ബംപറടിച്ചത് ഇദ്ദേഹത്തിന് തന്നെയാണെന്ന് സ്ഥിരീകരിക്കാനാവൂ. തൃപ്പൂണിതുറ സ്റ്റാച്ച്യു ജംഗ്ഷനിലെ മീനാക്ഷി ലോട്ടറീസില്‍ നിന്നാണ് നറുക്ക് വീണ ഭാഗ്യക്കുറി വിറ്റു പോയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.