വാൻകോവർ: കാനഡയില്‍ ഇത്തവണയും വെന്നിക്കൊടി പാറിച്ച് ജസ്റ്റിന് ട്രൂഡോ. മുന്നാം തവണയാണ് അദ്ദേഹം പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ അദ്ദേഹം പരാജയപ്പെടുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ട്രൂഡോയുടെ പാര്‍ട്ടിക്ക് പാര്‍ലമെന്ററി ഭൂരിപക്ഷം ലഭിച്ചിട്ടില്ല.
അതേസമയം സര്‍ക്കാര്‍ രൂപീകരിച്ചാലും ട്രൂഡോയ്ക്കു മറ്റു പാര്‍ട്ടികളുമായി സഹകരിക്കേണ്ടിവരും. ഇടതുപക്ഷ സ്വഭാവമുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ട്രൂഡോ കാനഡ ഭരിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാരിന് ആവശ്യത്തിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണിത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു ജനങ്ങള്‍ക്ക് ഉറപ്പു നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയെടുക്കാനും ട്രൂഡോക്ക് മറ്റു കക്ഷികളുടെ പിന്തുണ വേണ്ടിവരും.
കൊവിഡ് നാലാം തരംഗത്തിനിടെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച ട്രൂഡോയുടെ നടപടി പ്രതിപക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.