കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയോട് ചേർന്ന സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന് മുകളിലുള്ള കടന്നൽകൂട് രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഒരുപോലെ ഭീഷണിയാകുന്നു. നേരത്തേ, സമീപത്തെ പിഎംഎസ്എസ് വൈ കെട്ടിടത്തിന് (കോവിഡ് ഹോസ്പിറ്റൽ) മുകളിൽ കടന്നൽകൂട് രൂപപ്പെട്ടിരിക്കുന്നത് വളരെയധികം പ്രയാസം സൃഷ്ടിച്ചിരുന്നു. കടന്നൽകൂട് നശിപ്പിക്കാൻ ആശുപത്രി അധികൃതർ പലരെയും സമീപിച്ചെങ്കിലും സാഹസികമായ ജോലി ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.
മെഡിക്കൽ കോളേജ് യൂണിറ്റ് ട്രോമാ കെയർ വളണ്ടിയർമാരായ നാസർ മായനാട്, മഠത്തിൽ അബ്ദുൽ അസീസ്, പരീക്കുട്ടി ഒളവണ്ണ, മുഹമ്മദ് കോടമ്പുഴ എന്നിവരുടെ നേതൃത്വത്തിലുള്ള നീണ്ട പരിശ്രമത്തിന്റെ ഭാഗമായാണ് കടന്നൽ നീക്കം ചെയ്തത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








