ഗുവാഹത്തി: അസമിലെ ഡറാങ് ജില്ലയിലെ ധോൽപൂരിൽ കയ്യേറ്റമൊഴിപ്പിക്കലുമായി നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒൻപതു പൊലീസുകാർക്കു പരുക്കേറ്റു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് തല്ലിയോടിക്കുന്നതിന്‍റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
1,487 ഏക്കർ ഭൂമി കൈവശപ്പെടുത്തിയ 800 കുടുംബങ്ങളെയെങ്കിലും തിങ്കളാഴ്ച അനധികൃത കയ്യേറ്റത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ ഭാഗമായി കുടിയൊഴിപ്പിച്ചു. പൊലീസിന്റെ അടികൊണ്ട് അവശനായി കിടക്കുന്ന യുവാവിന്റെ നെഞ്ചത്ത് ഒരു ക്യാമറാമാൻ അതിക്രൂരമായി ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസ് ഇയാളെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘർഷത്തിൽ ഒൻപത് പൊലീസുകാർക്കു പരുക്കേറ്റതായും ഇവരെ ആശുപത്രിയിലേക്കു മാറ്റിയതായും പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമ്മ പറഞ്ഞു.
എന്നാല്‍ അസമിൽ സർക്കാര്‍ ആസൂത്രിത വെടിവയ്പാണു നടത്തിയതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. തിങ്കളാഴ്ച ധോൽപൂരിൽ 800 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. ഇതിലൂടെ 4500 ബിഗാസ് ഭൂമി സർക്കാർ പിടിച്ചെടുത്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചിരുന്നു.
As hundreds of #illegal encroachers charged on the @assampolice see hw helplessly they raised their hands up and moved back. Later police fired in the air to disperse the mob and retaliated. Human rights will not see this. #SipajharEviction #Assam #Encroachment #IllegalImmigrants pic.twitter.com/6lMGf9qRnB
— Anirudha Bhakat (@AnirudhaBhakat) September 23, 2021
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.