കോഴിക്കോട്:കാല്‍നടക്കാരനായ യുവാവിന് അജ്ഞാത വാഹനമിടിച്ച് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ച ഒന്നേകാലോടെ പന്നിയങ്കര മേല്‍പാലത്തിനു സമീപം കനറാ ബാങ്ക് എ.ടി.എം കൗണ്ടറിനുമുന്നിലായാണ് അപകടം. കാല്‍നടക്കാരനായ യുവാവിനെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട ഇദ്ദേഹത്തെ പന്നിയങ്കര പൊലീസാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ലോറി ഇടിച്ചതെന്നാണ് സംശയിക്കുന്നത്. ഇയാള്‍ക്ക് കാലിനും തലക്കും പരിക്കേറ്റിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിയുന്നതിനായി, കേസ് രജിസ്റ്റര്‍ ചെയ്ത പന്നിയങ്കര പൊലീസ് പ്രദേശത്തെ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നിലുള്ള സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. താടിയുള്ള 40 വയസ്സ് തോന്നിക്കുന്ന ജീന്‍സ് പാന്റ്സും ടീഷര്‍ട്ടും ധരിച്ചയാളാണ് അപടത്തില്െപട്ടത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പന്നിയങ്കര പൊലീസുമായി ബന്ധപ്പെടണം.ഫോണ്‍: 9497980723, 9497947236, 0495 2320860.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.