തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി എം സുധീരന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിന് പിന്നാലെ എഐസിസി അംഗത്വവും രാജിവച്ചു. നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചാണ് സുധീരന് രാജിവച്ചത്. രാജിയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്ക് സുധീരന് കത്തയച്ചു. സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും സുധീരന് രാജി വച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ എഐസിസി അംഗത്വവും രാജിവച്ചത്.
ഹൈക്കമാന്‍ഡ് ഇടപെടല്‍ ഫലപ്രദമല്ലെന്ന് ആക്ഷപം ഉയര്‍ത്തിയാണ് സുധീരന്റെ രാജി. പ്രശ്നങ്ങളില്‍ എഐസിസി ഫലപ്രദമായി ഇടപെട്ടില്ലെന്നും സുധീരന് ആഞ്ഞടിച്ചു. കോണ്‍ഗ്രസിലെ അനുനയ നീക്കങ്ങള്‍ പാളുന്നു എന്നതാണ് സുധീരന്രെ രാജി വെളിപ്പെടുത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.