കോഴിക്കോട്: മീനിന്റെ വില കുറവാണെന്ന് അറിഞ്ഞതോടെ മത്സ്യ മാർക്കറ്റുകൾ സജീവമായി.
ആളു കൂടിയതോടെ മീനിന് വിലയും കൂടി. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച മീന്വാങ്ങാനെത്തിയത് റെക്കോഡ് ജനം. തിങ്കളാഴ്ച ഹര്‍ത്താല്‍ കൂടിയായതിനാല്‍ നല്ലോണം മീന്കൂട്ടാന് ജനം തീരുമാനിച്ചു. കുറഞ്ഞ വിലക്ക് ആവോലിയും അയക്കൂറയും വാങ്ങാമെന്ന് കരുതി വന്നവര്‍ പക്ഷേ നിരാശരായി മടങ്ങി. ഇടത്തരം ആവോലിക്കും അയക്കൂറക്കും കിലോ വില അഞ്ഞൂറാക്കി കൂട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 200നും പരമാവധി 250നുമായിരുന്നു വിറ്റത്. തീരെ ചെറിയ അയക്കൂറക്കുട്ടികള് നൂറിനും എണ്‍പതിനും വരെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു.
മാധ്യമങ്ങളില്‍ വില കുറഞ്ഞ വാര്‍ത്ത പരന്നതോടെ മാര്‍ക്കറ്റുകളില്‍ ആളുകൂടി. ഡിമാന്‍ഡ് കൂടിയപ്പോള്‍ വിലയും കൂടി. അതേസമയം, ഒരാഴ്ചയായി മൊത്തവിലയില്‍ ഈ മീനുകള്‍ക്കൊന്നും വില കൂടിയിട്ടില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മീന്വരവിനും കുറവില്ല.ചില്ലറ വില്പനക്കാരാണ് മീനിന് പൊള്ളുന്ന വില തീരുമാനിക്കുന്നത്. പ്രാദേശിക ബോട്ടുകാരും വല നിറയെ മീനുമായാണ് കടലില്‍നിന്ന് വരുന്നത്. ചെറുകിട മീനുകള്‍ സുലഭമാണ്. ചില്ലറക്കച്ചവടക്കാര്‍ പക്ഷേ വില കുറക്കാന്‍ തയാറാവുന്നില്ലെന്ന പരാതിയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.