പാഴൂർ: താലോലിച്ച് വളർത്തിയ മുഹമ്മദ് ഹാഷിമിന്റെ ഖബറിടത്തില്‍ പിതാവ് അബൂബക്കർ ആദ്യം എത്തിയപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. മറമാടി മൂന്നാഴ്ചയിലധികമായെങ്കിലും, ആ കുഞ്ഞുഖബറിന്റെ ഓരത്തുനിന്ന് ദുഃഖം കനംതൂങ്ങിയ മനസ്സോടെ പിതാവ് മകനുവേണ്ടി പ്രാര്‍ഥിച്ചു. അവസാന നോക്കുകാണാനാവാത്ത സങ്കടം മുഖത്ത് നിറഞ്ഞുനിന്നിരുന്നു.
സെപ്റ്റംബർ 5 ന് നിപ ബാധിച്ച് മരിച്ച 12 വയസ്സുള്ള ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പാഴൂർ മുന്നൂരിലെ വായോളി മുഹമ്മദ് ഹാഷിമിന്റെ, ജൻമനാടിൽനിന്ന് കിലോമീറ്ററുകൾ അകലെ അറബിക്കടലിന്റെ തീരത്ത് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് പിതാവും ബന്ധുക്കളും പ്രാർത്ഥനക്കെത്തിയത്.
പിതാവും മാതാവും അടുത്ത ബന്ധുക്കളും ഇത്രയും വളരെക്കാലം ക്വാറന്റീനിലായിരുന്നു. ഈ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആരുന്നെങ്കിലും പുറത്തിറങ്ങാനായിരുന്നില്ല. സെപ്റ്റംബർ 5 മുതൽ മെഡിക്കൽ കോളേജിൽ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളും ഐസൊലേഷനില്‍ ആയിരുന്നു. ക്വാറന്റീന് കാലയളവിനോടൊപ്പം നിപ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡിലെ കണ്ടെയിന്മെന്റ് സോണ്‍ ഒഴിവാക്കുകകൂടി ചെയ്തതോടെയാണ് മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഇവര്‍ ഖബറിടത്തിലെത്തിയത്. നാട്ടിലെ എസ്എസ്എഫ് പ്രവർത്തകരും ബന്ധുക്കളും പിതാവിനൊപ്പം ഖബർ സന്ദർശനത്തിനു എത്തിയിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷമാണ് എല്ലാവരും പിരിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.