മാവൂർ: ഗ്വാളിയോർ റയോൺ ഫാക്ടറി (ഗ്രാസിം) യുടെ പതനത്തിന് ജൂലൈ 7 ന് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയായി. ഗ്രാസിം ഭൂമിയിൽ അടുത്തത് എന്താണെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. 1960 ൽ സ്വദേശികളിൽ നിന്ന് ഏറ്റെടുത്ത് നല്‍കിയതടക്കം 320 ഏക്കർ ഭൂമി, ഇപ്പോൾ കാട് മേഖലയായി ഉപയോഗശൂന്യമാണ്. പുതിയ സംരംഭങ്ങള്‍ക്കായി ഭൂമി ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളിൽ പ്രതീക്ഷകൾ കൈവിടാതെ കാത്തിരിക്കുകയാണ് മാവൂരിലെ ജനങ്ങൾ.
ഗതാഗതം ഉൾപ്പെടെ അനുകൂല ഘടകങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാസിം വളപ്പിനോട് മുട്ടിയുരുമ്മി എളമരംരം കടവിലെ പാലം നിർമ്മാണം അവസാന ഘട്ടത്തിലെത്തി. പാലം തുറക്കുന്നതിനാൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദൂരം വീണ്ടും കുറയും. ഒപ്പം പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് റോഡും പ്രയോജനകരമാകും. ബിർള ഗ്രൂപ്പിന് കീഴിൽ 1963 ൽ ഫാക്ടറി ആരംഭിക്കുകയും, 1999 മേയിൽ ഉത്പാദനം നിർത്തുകയും 2001 ജൂലൈ 7 ന് കമ്പനി പൂട്ടുകയും ചെയ്തു.
2006-2008 കാലഘട്ടത്തിൽ, ഫാക്ടറിക്കുള്ളിലെ യന്ത്രങ്ങളും കെട്ടിടങ്ങളും പൊളിച്ചുമാറ്റി. പുതിയ സംരംഭത്തിനുള്ള സാധ്യതാപഠനം പിന്നീട് നടത്തി. 2007 ൽ ബിർള മാനേജ്മെന്റ് സർക്കാരിന് ആദ്യ പദ്ധതി രേഖ സമർപ്പിച്ചു. പദ്ധതി ഇലക്ട്രോണിക്സ്, ഐടി, ടൂറിസം വ്യവസായങ്ങളാണ് പദ്ധതിയില്‍ വെച്ചത്. ഒമ്ബതു തവണ സര്‍ക്കാറിന് പദ്ധതികള്‍ സമര്‍പ്പിച്ചെങ്കിലും എല്ലാം തുടങ്ങിയിടത്തുതന്നെ ഒടുങ്ങുകയായിരുന്നു. തൊഴില്‍ നല്‍കുന്നതും പരിസ്ഥിതിക്കിണങ്ങുന്നതുമായ സംരംഭത്തിനാണ് സര്‍ക്കാറിനും ജനങ്ങള്‍ക്കും താല്പര്യം.
എന്നാല്‍, തൊഴിലവസരവും നാടിനും നാട്ടുകാര്‍ക്കും ഗുണവും വികസന സാധ്യതയും കുറഞ്ഞ സംരംഭങ്ങളാണ് സമര്പ്പിക്കപ്പെട്ടവയിലേറെയും. ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ മേഖലയില്‍ സംരംഭത്തിനും ആവശ്യമുണ്ട്. ഇതിനുള്ള നീക്കം ബിര്‍ള മാനേജ്മെന്റിെന്റ നിയമനടപടിയില്‍ മുടങ്ങി.
അക്വയര്‍ ചെയ്തു നല്കിയ 238.41 ഏക്കര്‍ ഭൂമിക്കുപുറമെ ബിര്‍ള വിലകൊടുത്ത വാങ്ങിയ 82 ഏക്കറും തിരിച്ചെടുക്കാന്‍ സാധിക്കുമെന്നായിരുന്നു റവന്യൂ വകുപ്പ് നിലപാട്. 2017ലെ ബജറ്റില്‍ മാവൂരില്‍ ജപ്പാനീസ് കൊറിയന്‍ വ്യവസായ ക്ലസ്റ്ററിന് നടപടി ആരംഭിച്ചതായി പ്രഖ്യാപനം വന്നത് പ്രതീക്ഷയുണ്ടാക്കിയിരുന്നു. ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിെന്റ പ്രവര്‍ത്തനങ്ങള്‍ക്കായി 2017ല്‍ സ്പെഷല്‍ ഓഫിസറെയും നിയമിച്ചു. 2017 മാര്‍ച്ച് 17ന് വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ പദ്ധതിയുടെ സാധ്യത പഠനത്തിനായി കേരള ഇന്‍ഡസ്ട്രിയല്‍ െഡവലപ്മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയതാണ്. നീക്കങ്ങളെല്ലാം പാളുമ്ബോഴും നാട്ടുകാര്‍ പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.