നല്ലതല്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാൽ പഠനങ്ങൾ കാണിക്കുന്നത് പകൽ ഉറക്കം ഹൃദയാരോഗ്യത്തിന് നല്ലതാണെന്നാണ്. ഉച്ചയുറക്കം ശാരീരികമായും മാനസികമായും വളരെ നല്ലതാണെന്നും പഠനം കണ്ടെത്തി. സ്വിറ്റ്സർലൻഡിൽ 35 നും 75 നും ഇടയിൽ പ്രായമുള്ള 3462 പേരെയാണ് പഠനത്തിനായി ഉൾപ്പെടുത്തിയത്.
ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം എഎൻഐ റിപ്പോർട്ട് ചെയ്തു. ഉച്ചയുറക്കം ഹൃദയത്തിന്റെ പ്രവർത്തനവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനം കണ്ടെത്തി. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉച്ചയുറക്കം പതിവാക്കിയവരില്‍ താരതമ്യേനെ കുറവാണെന്നും പഠനം പറയുന്നു.
അതുപോലെ, കുട്ടികളുടെ ബുദ്ധി വളർച്ചയിൽ ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് മറ്റൊരു പഠനം കണ്ടെത്തി. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഉച്ചകഴിഞ്ഞ് സ്ഥിരമായി ഉറങ്ങുന്ന കുട്ടികൾ കൂടുതൽ സന്തുഷ്ടരായിരിക്കുമെന്നും ഉയർന്ന ഐക്യു ലെവലുകൾ ഉള്ളവരാണെന്നും ഗവേഷകർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.