കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കിൽപ്പെട്ട തലശ്ശേരി സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം ജാഫര്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിവരെ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ വൈകുന്നേരം തിരച്ചിൽ നിർത്തിവച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ വെള്ളച്ചാട്ടത്തിൽ ഇതുവരെ 17 പേരെ കാണാതായിട്ടുണ്ട്.
കോഴിക്കോട്, കൂടരഞ്ഞി പതംകയത്തെ വെള്ളച്ചാട്ടത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തുകള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു യുവാവ്. കുളിക്കാനിറങ്ങിയ നഈം ശക്തമായ മലവെള്ളത്തെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം നഈമിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
കോടഞ്ചേരി സിഐ ജീവൻ ജോർജ്, എസ്ഐമാരായ ബെന്നി സിജെ, സാജു സിസി. എസ് പി സി ഒ ജിനേഷ് കുര്യൻ, സി പി ഒ സ്മിത്ത് ലാൽ, മുക്കത്ത് നിന്നുള്ള ഫയർ ഫോഴ്സ് ടീം, ഷംസുദ്ദീൻ പി. ഐ (എസ് റ്റി ഓ), നാസർ കെ (സീനിയർ ഫയർ ഓഫീസർ), ഫയർ ഫോഴ്സ് ഓഫീസർമാരായ മിഥുൻ ആർ, മനു പ്രസാദ്, നജ്മുദ്ദീൻ ഇല്ലത്തോടി, രാജേഷ്, മഹേഷ്, അബ്ദുൽ ഷമീം, സെന്തിൽ കുമാർ, തഹസിൽദാർ സുബൈർ സി, ഡെപ്യൂട്ടി തഹസിൽദാർ നിസാമുദ്ദീൻ എ എം, ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ശ്രീധരൻ വി. നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസർ ശ്രീലത കെ, ഫീൽഡ് അസിസ്റ്റന്റ് ഉമറുൽ ഹാരിസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഫയർ ആൻഡ് റെസ്ക്യൂ ടീം സിവിൽ ഡിഫൻസ് ടീം, എന്റെ മുക്കം സന്നദ്ധ സംഘടന, കർമ്മസേന ഓമശേരി, വാസ്കോ പെരിവില്ലി, കോടഞ്ചേരി പഞ്ചായത്ത് ടാസ്ക് ഫോഴ്‌സ്, രാഹുൽ ബ്രിഗേഡ് എന്നിവരാണ് തിരച്ചിലിന് സഹായിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.