ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂരിൽ 10 വയസ്സുകാരനെ മുതല വിഴുങ്ങി. ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുതല കുട്ടിയെ ആക്രമിച്ചത്. മുതല കുട്ടിയെ നദിയിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാർ വീട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി. വിവരം ലഭിച്ചതിനെ തുടർന്ന് അലിഗേറ്റർ വിഭാഗം സംഘവും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ രക്ഷിക്കാൻ ഇരു ടീമുകളും ശ്രമിച്ചു. എന്നാൽ വൈകുന്നേരമായിട്ടും കുട്ടിയുടെ വീട്ടുകാർ ഇതിന് സമ്മതിച്ചില്ല. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു 10 വയസ്സുകാരന്റെ കുടുംബാംഗങ്ങൾ. കുട്ടിയെ തുപ്പിയാൽ മാത്രമേ മുതലയെ വിട്ടുനൽകൂ എന്ന് ഇവർ ആവശ്യപ്പെട്ടു.തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെയും അലിഗേറ്റർ വിഭാഗത്തിന്റെയും അനുനയത്തിന് ശേഷം ഗ്രാമവാസികൾ മുതലയെ മോചിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.