മൊബൈൽ ഫോൺ മോഷ്ടിച്ചതിന് പത്തൊമ്പതുകാരനായ ഇസ്ഹാറിനെ ഒരുകൂട്ടം ഫാക്ടറിത്തൊഴിലാളികൾ അടിച്ചുകൊന്നു. ഡൽഹിയിലെ സരായ് റോഹില്ലയിൽ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ബെൽറ്റുകളും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചാണ് മർദിച്ചതെന്ന് പോലീസ് പറഞ്ഞു. ഇസ്ഹാറിന്റെ മുടി വെട്ടിമാറ്റിയിരുന്നു. ഷഹ്സാദ ബാഗിലെ റോഡിൽ മൃതദേഹം കിടക്കുന്നതായി സരായ് രോഹില്ല പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സാഗർ സിങ് കൽസി പറഞ്ഞു. ശരീരത്തിൽ മർദനമേറ്റ ഒട്ടേറെ പാടുകളുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.