ലഖ്നൌ: ഉത്തര്‍പ്രദേശിലെ ഇറ്റാവയിൽ അഞ്ചും ഏഴും വയസ്സുള്ള സഹോദരിമാരെ കഴുത്തറുത്ത് കൊന്ന 20കാരി അറസ്റ്റില്‍. . മൂത്ത സഹോദരിയായ അഞ്ജലിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ശില്‍പ്പി, രോഷ്നി എന്നീ കുട്ടികളെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ശിൽപിയും റോഷ്നിയും വീട്ടിൽ തനിച്ചായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പം കാലിത്തീറ്റ ശേഖരിക്കാൻ പോയതായിരുന്നു കുട്ടികളുടെ അമ്മ സുശീല. തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ കാൺപൂർ സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ പ്രശാന്ത് കുമാറും ഫോറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുട്ടികളുമായി അടുപ്പമുള്ളവരാകാം കൊല നടത്തിയതെന്ന് തുടക്കം മുതല്‍ തന്നെ പൊലീസ് സംശയിച്ചു. കുടുംബാംഗങ്ങളെ എല്ലാവരെയും ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ കുട്ടികളുടെ മൂത്ത സഹോദരി അഞ്ജലി കുറ്റം സമ്മതിച്ചു. മണ്‍വെട്ടി കൊണ്ടാണ് അഞ്ജലി കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അമ്മ പുറത്തുപോയപ്പോള്‍ കാമുകന് വീട്ടില്‍ വന്നെന്നും തങ്ങള്‍ അടുത്തിടപഴകുന്നത് സഹോദരിമാര്‍ കണ്ടെന്നും അഞ്ജലി ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സഹോദരിമാര്‍ സംഭവം പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.