കോഴിക്കോട്: നാദാപുരം സ്വദേശിനിയായ 20കാരിയെ ബെംഗളൂരുവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകൻ്റെ മകൾ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തോളമായി കെമ്പഗൗഡ എയർപോർട്ട് കഫേയിൽ ജോലി ചെയ്തു വരികയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സ്ത്രീ ബഹളം വച്ചതോടെ വാതിൽ തകർത്ത് അകത്ത് കടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവരമറിഞ്ഞ് മാതാപിതാക്കൾ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചിക് ജാല പോലീസ് സ്റ്റേഷൻ പരിധിയിലെ എലങ്ക സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.