സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താമാധ്യമങ്ങളിലൂടെയും വ്യത്യസ്തമായ വാർത്തകൾ നമ്മൾ കാണാറുണ്ട് . ചില കാഴ്ചകളെങ്കിലും മനസില്‍ ഏറെ നേരത്തേക്ക് നൊമ്പരമോ, നിരാശയോ പടര്‍ത്തിയേക്കാം. ബീഹാറിലെ ബഗല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിൽ ആണ് സംഭവം അമ്മ മരിച്ചതറിയാതെ അമ്മയോടൊട്ടി കിടന്നുറങ്ങുന്ന ഒരു മൂന്ന് വയസുകാരൻ. റെയില്‍വേ പൊലീസാണ് മരിച്ച നിലയില്‍ മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയെ കണ്ടെത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ തറയിലാണ് മൃതദേഹം കിടന്നിരുന്നത്. അമ്മ മരിച്ചത് അറിയാതെ അമ്മയോട് ചേര്‍ന്ന് കിടന്നുറങ്ങുകയായിരുന്നു കുഞ്ഞ്. ബോധരഹിതയായി കിടക്കുകയാണെന്ന് കരുതി, ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍മാര്‍ മരണം ഉറപ്പിക്കുകയായിരുന്നു. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും കൈമാറി. പട്ടിണി മൂലമാണ് സ്ത്രീ മരിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. കുഞ്ഞും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. കുഞ്ഞിന് ആവശ്യമായ ചികിത്സ നിലവില്‍ നല്‍കിവരുന്നുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 72 മണിക്കൂറോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ചെങ്കിലും ഇവരുടെ ബന്ധുക്കളാരും അന്വേഷിച്ച് എത്തിയില്ല. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരുമായി ബന്ധപ്പെട്ട ആരെയും കണ്ടെത്താൻ പൊലീസിനുമായില്ല. തുടര്‍ന്ന് അധികാരികളുടെ മേല്‍നോട്ടത്തില്‍ തന്നെ ഇവരുടെ സംസ്കാരം നടത്തുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.