പട്ന: മലയാളി ബാസ്ക്കറ്റ്ബോൾ താരം കെ.സി.ലിത്താരയെ (23) ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കത്തിയച്ചാലി സ്വദേശിനിയാണ്. പട്നയിലെ ഗാന്ധിനഗറിലെ ഫ്ളാറ്റിലാണ് ലിത്താര താമസിച്ചിരുന്നത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് വിളിച്ചപ്പോൾ ബന്ധുക്കൾ എടുക്കാത്തതിനെ തുടർന്നാണ് ഫ്ലാറ്റ് ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. വാതിൽ തുറന്നപ്പോൾ ലിതാര തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ലിത്താര റെയില്‍വേയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്. രാജ്യാന്തര വനിത ദിനത്തില്‍ ലിതാരയെ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ആദരിച്ചിരുന്നു.കഴിഞ്ഞ് ആറ് മാസമായി പാട്ന ദാനപുരിലെ ഡിആര്‍എം ഓഫീസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.