കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസ് റോഡിൽ തെങ്ങ് വീണ് പരിക്കേറ്റ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. കോഴിക്കോട് ഗവ. നഴ്സിംഗ് കോളേജ് ജീവനക്കാരി ലിസിയുടെ മകൻ അശ്വിൻ തോമസ് (20) ആണ് മരിച്ചത്.
കാറ്റിലും മഴയിലും കടപുഴകി വീണ തെങ്ങ് ബൈക്കില്‍ സഞ്ചരിക്കുക്കയായിരുന്ന അശ്വിന്‍രെ ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശ്വിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴോടെ മരിച്ചു. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്നു. ഞായറാഴ്ച രാത്രിയാണ് വീട്ടില്‍നിന്നു പോയത്. ഫിസിക്കല്‍ മെഡിസിന് റിഹാബിലിറ്റേഷന്‍ സെന്ററിന് സമീപമായിരുന്നു അപകടം. ഇതുവഴി വന്ന മെഡികല്‍ വിദ്യാര്‍ഥികളാണ് അപകടം കണ്ടത്. ഉടന്‍ ഇവര്‍ അശ്വിനെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് കാംപസിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.