നഗരമധ്യത്തിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. ചെന്നൈയില്‍ ചിന്താന്ദ്രിപ്പെട്ടിൽ ഇന്നലെ രാത്രി 8 മണിയോടെയാണു സംഭവം. ബിജെപി എസ്സി വിഭാഗം നേതാവ് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ യാണ് ബാലചന്ദ്രനെ വീടിനു സമീപത്ത് ഇന്നലെ രാത്രി 3 പേർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത് . രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.