താമരശ്ശേരി: സംസ്ഥാന പാതയിൽ കോരങ്ങാടിന് സമീപം ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് അപകടം. പോത്തിനെ ഇടിച്ചതിനെ തുടർന്ന് കാറിൻ്റെ മുൻഭാഗം തകർന്നു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാമിലി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
പോത്തുകളെ ഭദ്രമായി കെട്ടാത്തതിനാൽ സ്കൂളിലും മറ്റും പോകുന്ന കുട്ടികൾ ഭയത്തോടെയാണ് പോകുന്നത്. എത്ര അപകടങ്ങൾ ഉണ്ടായാലും പോത്തുകളെ റോഡിൽ ഉപേക്ഷിക്കുന്ന ഉടമകൾക്ക് യാതൊരു കൂസലുമില്ല. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.