കോഴിക്കോട് സമീപം കൂടരഞ്ഞിയിൽ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആള്‍ട്ടോ കാര്‍ കത്തുന്നത് കണ്ടത്.തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തീയണച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പുന്നക്കല്‍ സ്വദേശി അഗസ്ത്യ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചതെന്ന് കണ്ടെത്തി. എന്നാല്‍ മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇന്നലെ വീട്ടില്‍ നിന്നുംപോയ അഗസ്ത്യ തിരികെ എത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കാറില്‍ നിന്ന് കണ്ടെത്തിയത് അഗസ്ത്യയുടെ മൃതദേഹമാണോ എന്ന് തിരിച്ചറിയാൻ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.കാറിന് തീപിടിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ല. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.