കോഴിക്കോട് : കുറ്റ്യാടി പക്രന്തളം ചുരം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ കാറിന്റെ എൻജിനാണ് അഞ്ചാം വളവിൽ തീപിടിച്ചത്. തേഞ്ഞിപ്പലം കലേഷുംതൊടി എ.സാലിഹിന്റെ ഉടമസ്ഥതയിലുള്ള നിസാൻ ടെറാനോ കാറിനാണ് തീപിടിച്ചത്. യാത്രക്കാര്‍ പെട്ടെന്ന് ഇറങ്ങിയതിനാല്‍ ആളപായം ഒഴിവായി. ചുരം റോഡിന്റെ അശാസ്ത്രീയത മൂലം ഇതുവഴിയുള്ള വാഹനങ്ങൾ തീപിടിച്ച് നശിക്കുന്നത് തുടര്‍ക്കഥയാണ്.
നാദാപുരത്ത് നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും യാത്രക്കാരും നാട്ടുകാരും ചേർന്ന് തീ അണച്ചിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. അസി. സ്റ്റേഷൻ ഓഫിസര്‍ ജയപ്രകാശ്, അസി. സ്റ്റേഷൻ ഓഫിസര്‍ ടി. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









