കോഴിക്കോട്: കുന്ദമംഗലം ആനപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പുല്ലക്കോട് നായർകുഴി അമ്മനംകൂടിൽ വീട്ടിൽ ഷാജി (52) ആണ് മരിച്ചത്. ഷാജി മകളെ കോളേജിൽ വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം.
കാർ ബൈക്കിൽ ഇടിച്ച ശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത് . ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.