കോഴിക്കോട് : കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. ബാലുശ്ശേരിയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഫോർഡ് ഫിഗോ കാറാണ് അപകടത്തിൽപ്പെട്ടത്.
വൈദ്യുതി പോസ്റ്റും കാർ പാർക്കിങ് ഷെഡും തകർന്നു. പരിക്കേറ്റ ഡ്രൈവർ പരപ്പിൽ ഷിജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന് ശേഷം മഴ പെയ്താൽ ഇതുവഴി അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.