കോഴിക്കോട്: തിരുവണ്ണൂരില് ഓടുകയായിരുന്ന കാർ കത്തിനശിച്ചു. അരീക്കാട് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന കാറാണ് കത്തിനശിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാറിൽ രണ്ടു പേരുണ്ടായിരുന്നു. മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ ഉടൻ പുറത്തിറങ്ങി. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ അണച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.