പേരാമ്പ്ര കല്ലാനോട് പ്ലസ്വണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെതിരേ കേസെടുത്തു
കോഴിക്കോട്: പ്ലസ്വണ് വിദ്യാർഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെതിരേ കേസ്. പേരാമ്പ്ര കല്ലാനോട് സ്വദേശി ജിഷ്ണു(20)വിനെതിരേയാണ് മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തത്.
പെണ്‍കുട്ടി എട്ടുമാസം ഗർഭിണിയാണെന്ന വിവരം വൈദ്യപരിശോധനയിലാണ് പുറത്തറിയുന്നത്. വീട്ടുകാർക്കും സഹപാഠികള്‍ക്കും സ്കൂളിലെ അധ്യാപകർക്കും പെണ്‍കുട്ടിയിലെ ശാരീരിക മാറ്റങ്ങള്‍ അറിയാനായിരുന്നില്ല.
പീഡിപ്പിച്ച യുവാവിനെതിരേ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിന് ഏതാനും ദിവസം മുമ്പ് കേസെടുത്തിരുന്നു. ഈ കേസില്‍ യുവാവ് റിമാൻഡിലാണ്.
തുടർന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതോടെ പോലീസ് ഇക്കാര്യം വീട്ടുകാരേയും ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയേയും അറിയിച്ചു.
വിശദപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍കോളജില്‍ എത്തിച്ചപ്പോഴാണ് എട്ടുമാസം ഗർഭിണിയാണെന്ന വിവരം അറിയുന്നതെന്ന് പോലീസ് പറഞ്ഞു.കോഴിക്കോട്: പ്ലസ്വണ് വിദ്യാർഥിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെതിരേ കേസ്. പേരാമ്പ്ര കല്ലാനോട് സ്വദേശി ജിഷ്ണു(20)വിനെതിരേയാണ് മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തത്.
പെണ്‍കുട്ടി എട്ടുമാസം ഗർഭിണിയാണെന്ന വിവരം വൈദ്യപരിശോധനയിലാണ് പുറത്തറിയുന്നത്. വീട്ടുകാർക്കും സഹപാഠികള്‍ക്കും സ്കൂളിലെ അധ്യാപകർക്കും പെണ്‍കുട്ടിയിലെ ശാരീരിക മാറ്റങ്ങള്‍ അറിയാനായിരുന്നില്ല.
പീഡിപ്പിച്ച യുവാവിനെതിരേ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിന് ഏതാനും ദിവസം മുമ്പ് കേസെടുത്തിരുന്നു. ഈ കേസില്‍ യുവാവ് റിമാൻഡിലാണ്.
തുടർന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതോടെ പോലീസ് ഇക്കാര്യം വീട്ടുകാരേയും ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയേയും അറിയിച്ചു.
വിശദപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍കോളജില്‍ എത്തിച്ചപ്പോഴാണ് എട്ടുമാസം ഗർഭിണിയാണെന്ന വിവരം അറിയുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.