കട്ടാങ്ങൽ: കളന്തോട് സ്വകാര്യ കോളജിൽ വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. 10 പേർക്കെതിരെയാണ് കേസെടുത്തത്. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
നാട്ടുകാരിൽ ചിലർ ഏകപക്ഷീയമായി ആക്രമിച്ചതായി വിദ്യാർഥികൾ പറയുന്നു. അക്രമത്തിൽ ഒരു വിദ്യാർത്ഥിക്ക് വെട്ടേറ്റിരുന്നു. പ്രതികളുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









