കൊയിലാണ്ടി: കല്യാണ വീട്ടിൽ നിന്ന് പണപ്പെട്ടി മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനക്കുളം കിള്ളവയല്‍ ഒടിയില്‍ അതുല്‍ (27) ആണ് അറസ്റ്റിലായത്. ഡിസംബര്‍ 29ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മുചുകുന്ന് കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ജയേഷിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുത്തവർ നൽകിയ പണം അടങ്ങിയ കവർ പെട്ടിയാണ് നഷ്ടപ്പെട്ടത്. സി.ഐ എന്‍. സുനില്‍ കുമാര്‍, എസ്.ഐമാരായ എം.എന്‍. അനൂപ്, അരവിന്ദ്, എ.എസ്.ഐ രമേശന്, സി.പി.ഒ ഗംഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
സമീപത്തെ ഇടവഴിയിൽ ചാക്കിൽ കെട്ടിയ നിലയിൽ അഞ്ഞൂറോളം കവറുകൾ കണ്ടെത്തിയിരുന്നു. ഈ കവറുകളിലെ പണം നഷ്ടപ്പെട്ടിട്ടില്ല. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പറമ്പിൽ കുഴിച്ചിട്ട നിലയിൽ 45,000 രൂപ കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.