കോഴിക്കോട്: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ പതിനേഴുകാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം. വാണിമേൽ സ്വദേശി അർഷാദാണ് പെൺകുട്ടിയെ ആക്രമിച്ചത്.
ഖത്തറിൽ ജോലി ചെയ്യുന്ന അർഷാദ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. പെൺകുട്ടിയോട് അർഷാദ് വിവാഹാഭ്യർഥന നടത്തിയിരുന്നു. വിവാഹത്തിന് സമ്മതിച്ചെങ്കിലും പിന്നീട് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിലുള്ള ദേഷ്യത്തിലാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അർഷാദ് റോഡിൽ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പെൺകുട്ടിയുടെ വിളി കേട്ടെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.