പയ്യോളി: സ്വകാര്യ ബസിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ മൂന്നുവയസുകാരിയുടെ സ്വര്‍ണപ്പാദസരം കവർന്നതായി പരാതി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പയ്യോളി ബസ് സ്റ്റാൻഡിലാണ് സംഭവം. വടകര-പേരാമ്പ്ര റൂട്ടിലോടുന്ന സ്വകാര്യ ബസിൽ മാതാവ് കുട്ടിയുമായി യാത്ര ചെയ്യുമ്പോഴാണ് ആഭരണം നഷ്ടപ്പെട്ടത്.
അരപ്പവൻ തൂക്കമുള്ള ആഭരണമാണ് നഷ്ടപ്പെട്ടത്. ആഭരണം മോഷ്ടാവ് തട്ടിപ്പറിക്കുന്നതിനിടയില്‍ മുറിവേറ്റതിനെ തുടര്‍ന്ന് ബാലിക ഉറക്കെ കരഞ്ഞപ്പോഴാണ് പാദസരം നഷ്ടപ്പെട്ട വിവരം മാതാവിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടൻ തന്നെ എല്ലാ യാത്രക്കാരെയും കൂട്ടി ബസ് പയ്യോളി പോലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.