കുന്ദമംഗലം: കുന്ദമംഗലം തട്ടിപ്പിന്റെയും വെട്ടിപ്പിൻ്റെയും കേന്ദ്രമായി മാറുന്നു. കുന്ദമംഗലം ടൗണിലെ പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയായ ഫിൻ സ്റ്റോറിലാണ് ഏറ്റവും പുതിയ തട്ടിപ്പ് നടന്നത്. ലോൺ തരപ്പെടുത്തി നൽകാം എന്ന വ്യാജേന ആളുകളിൽ നിന്നും ഈ ആവശ്യത്തിനായി ആയിരവും രണ്ടായിരം മറ്റുമാണ് ഇവർ തട്ടിയെടുത്തത്. പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്. എരഞ്ഞിപ്പാലം സ്വദേശി റിനീഷ്, കോട്ടയം സ്വദേശി അരുൺ എന്നിവരാണ് സ്ഥാപന ഉടമകൾ.
പതിനഞ്ചോളം വരുന്ന ജീവനക്കാരെ മുൻനിർത്തിയാണ് തട്ടിപ്പ്. ഈ ജീവനക്കാര്‍ മുഖേനയാണ് രേഖകളും പണവും ജനങ്ങളില്‍ നിന്ന് സ്വീകരിച്ചിരുന്നത്. സ്ഥാപനത്തിൽ 9 സ്ത്രീകളും 6 യുവാക്കളും ഉൾപ്പെടെ 15 ഓളം പേർ ജോലി എടുത്തിരുന്നത്. ഇവർക്ക് ശമ്പളം പോലും കൃത്യമായി നൽകിയിരുന്നില്ല.
ലോൺ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ആധാരം, ആധാർ കാർഡ് തുടങ്ങി എല്ലാ രേഖകളുടെയും പകർപ്പ് ഇവർ എടുത്തിട്ടുണ്ട്. കുന്ദമംഗലം സ്റ്റേഷനിൽ ലഭിച്ച ഇരുപതിലധികം പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.