റായ്പുര്‍: ശനിയാഴ്ച രാത്രി ഛത്തീസ്ഘട്ടിലെ സുക്മ ജില്ലയിൽ നടന്ന ഐഇഡി സ്‌ഫോടനത്തിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) കമാൻഡോ ബറ്റാലിയൻ ഫോർ റിസല്യൂട്ട് ആക്ഷൻ (കോബ്ര) യൂണിറ്റിന്റെ ഒരു അസിസ്റ്റന്റ് കമാൻഡന്റ് കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഛത്തീസ്ഗഡില്‍ മാവോവാദികള്‍ക്കായി നടത്തിയ തിരച്ചിലിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ആണ്ഇത്. പരിക്കേറ്റ സൈനികരെ ഹെലികോപ്ടറുടെ സഹായത്തോടെ ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. പുലർച്ചെ മൂന്നരയോടെ അസിസ്റ്റന്റ് കമാൻഡന്റ് നിതിൻ ഭലെറാവു മരണത്തിന് കീഴടങ്ങി.
സിആര്‍പിഎഫും പോലീസ് സേനയും സംയുക്തമായി മാവോവാദികള്‍ക്കായി നടത്തിയ തിരച്ചിലിനിടെ സ്‌ഫോടകവസ്തു(ഐഇഡി) പൊട്ടിത്തറിക്കുകയായിരുന്നുവെന്ന് ബസ്തര്‍ റേഞ്ച് ഐജി സുന്ദര്‍രാജ് പി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അസിസ്റ്റന്റ് കമാന്‍ഡന്റ് നിതിന്‍ ഭലെറാവു ഞായറാഴ്ച പുലര്‍ച്ചെ 3.30 റായ്പൂരിലെ രാമകൃഷ്ണ ആശുപത്രിയിൽ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാഷിക് സ്വദേശിയാണ് നിതിന്‍ ഭലെറാവു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









