കോഴിക്കോട്: ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം. ഇലക്ട്രിക് വാഹനങ്ങൾക്ക് സജീവമാകുന്ന സാഹചര്യത്തിൽ വൈദ്യുത തൂണുകളിൽ ചാർജിംഗ് പോയിന്റുകളുമായി കെഎസ്ഇബി വരുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് വഴിയിൽ ചാർജ്ജ് ചെയ്യാൻ കഴിയാതെ വിഷമിച്ചിരുന്നു. അതുകൊണ്ടാണ് കെഎസ്ഇബി ഒരു പരിഹാരം കാണുന്നത്.
സംസ്ഥാനത്തൊട്ടാകെയുള്ള ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി വിപുലമായ ചാർജിംഗ് ശൃംഖല സ്ഥാപിക്കാൻ കെഎസ്ഇബി ആരംഭിച്ചു. നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകും. ഇ-ഓട്ടോറിക്ഷ ഏറ്റവും പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഇവിടെ ആദ്യം ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നത് 10 വൈദ്യുത തൂണുകളിലാണ്. അതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം സംസ്ഥാനത്ത് വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. പ്രീ പെയ്ഡായി പണമടച്ച് ചാര്‍ജ് ചെയ്യുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. തൂണില്‍ ഒരു ചാർജിംഗ് പോയിന്റ് സ്ഥാപിക്കും. ആപില്‍ പണം അടച്ചാൽ, അതനുസരിച്ച് ചാർജ് ചെയ്യാം.
ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാവിധ വൈദ്യുത കാറുകളും, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.