അബുദാബി: വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് 10,000 ദിർഹം വരെ പിഴയും തടവും ലഭിക്കും. വേനലിലെ കടുത്ത ചൂടില്‍ കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
മുതിർന്നവരുടെ മേൽനോട്ടമില്ലാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് കുറ്റകരമാണെന്ന് അബുദാബി പോലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് ട്രാഫിക് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് പോലീസ് പറഞ്ഞു.
വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് അവരുടെ ജീവൻ അപകടത്തിലാക്കും. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള യുഎഇ ഫെഡറൽ നിയമം ‘3/ 2016’ അനുസരിച്ച്, കുട്ടികളുടെ സുരക്ഷ അവഗണിക്കുന്നതും മുതിർന്നവരുടെ മേൽനോട്ടം ഇല്ലാത്തതും പിഴയും തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.